You can edit almost every page by Creating an account. Otherwise, see the FAQ.

Sreepadam Eswaran Nampoothiri

From EverybodyWiki Bios & Wiki

Script error: No such module "AfC submission catcheck".

ശ്രീപാദം ഈശ്വരൻ നമ്പൂതിരി

25 -05-1945 ൽ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഇത്തിത്താനം ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ:നരസിംഹൻ നമ്പൂതിരി. അമ്മ:ദേവകി അന്തർജ്ജനം. മലകുന്നം ഗവൺമെൻറ് എൽ പി സ്കൂളിലും ഇളങ്കാവ് ദേവസ്വം യുപി സ്കൂളിലും കുറിച്ചി എവി ഹൈസ്കൂളിലും ചങ്ങനാശ്ശേരി എസ് ബി കോളേജിലും വിദ്യാഭ്യാസം. 1968 ൽ എം എസ് സി ഫിസിക്സ് ഫസ്റ്റ് ക്ലാസിൽ പാസായി.അന്നുമുതൽ അഞ്ചൽ സെൻറ് ജോൺസ് കോളേജിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലുമായി 32 വർഷത്തെ അധ്യാപനം. 2000 ആണ്ടിൽ വിരമിച്ചു. കേരള സർവകലാശാലയുടെ ബി എസ് സി ബോർഡ് ഓഫ് സ്റ്റഡീസിൽ ഉം ഫാക്കൽറ്റി ഓഫ് സയൻസിലും അംഗമായിരുന്നു. അധ്യാപനത്തോടൊപ്പം ഒപ്പം സാഹിത്യ സപര്യയിലും ഏർപ്പെട്ടിരുന്നു.77 കൃതികൾ രചിച്ചിട്ടുണ്ട് NCERT നാഷനൽ അവാർഡ്, ദീപിക അവാർഡ്, സി എൽ എസ് അവാർഡ്, എസ് ബി ഐ അവാർഡ്, അധ്യാപക കലാ സാഹിത്യ സമിതി അവാർഡ്, മന്ദസ്മിതം അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എസ്.ബി.കോളേജ്, ചങ്ങനാശ്ശേരി പ്രൊഫ.എൻ.എസ്.സെബാസ്റ്റ്യൻ അനുസ്മരണം 2022-ൽ നാടകരചന പുരസ്ക്കാരം, കേരള സാഹിത്യ വേദി തകഴി സാഹിത്യ പുരസ്കാരം 2021-ൽ ബാലസാഹിത്യ പുരസ്ക്കാരം, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി 2022 അഖില കേരളാടിസ്ഥാനത്തിൽ കവി എസ്.രമേശൻ നായർ സ്മരണയ്ക്കായി നടത്തിയ കവിത രചനാ മത്സരത്തിൽ ഒന്നാം സമ്മാനം 2022-ലെ കമലദളം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ആകാശവാണി ദൂരദർശൻ വേണ്ടി നിരവധി ലളിതഗാനങ്ങളും നൃത്തത്തിനു വേണ്ടി ഉള്ള പദങ്ങളും രചിച്ചിട്ടുണ്ട്. 2023 ജനുവരി 11-ന് വിടവാങ്ങി. ഭാര്യ: മീരാഭായി മകൻ: ഹരിപ്രസാദ് മരു മകൾ: സിത ഹരിപ്രസാദ് പേരക്കുട്ടി: മൈഥിലി വിലാസം: ശ്രീപാദം, തുരുത്തി PO , Changanacherry -686 535.




References[edit]


This article "Sreepadam Eswaran Nampoothiri" is from Wikipedia. The list of its authors can be seen in its historical and/or the page Edithistory:Sreepadam Eswaran Nampoothiri. Articles copied from Draft Namespace on Wikipedia could be seen on the Draft Namespace of Wikipedia and not main one.